സനലിനെ പിടിച്ചുവെച്ച ശേഷം കാറിന് മുന്നിലേക്ക് തള്ളി; ഡി വൈ എസ് പിയുടെ അതിക്രമം ദൃക്‌സാക്ഷികൾ വിവരിക്കുന്നു

  • 43
    Shares

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ശേഷം ഡിവൈഎസ്പി ഒളിവിൽ പോയി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറാണ് കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയത്. കാറിടിച്ച് വീണ സനലിനെ നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്ന് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും നാട്ടുകാർ പോലീസിനോട് ഡിവൈഎസ്പി നടത്തിയ അതിക്രമം വിവരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സനലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പിയുടെ വാഹനത്തിന് തടസ്സമായി സനൽ വാഹനം പാർക്ക് ചെയ്തതാണ് ക്രൂരകൊലപാതകത്തിലേക്ക് എത്തിച്ചത്. പ്രകോപിതനായ ഡിവൈഎസ്പി സനലിനെ മർദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെ എത്തി റോഡിയിലേക്ക് തള്ളിയിടുകയും ചെയ്തു.

റോഡിൽ ഗുരുതരമായി പരുക്കേറ്റ വീണ സനലിനെ രക്ഷിക്കാതെ ഡിെൈവസ്പി സ്ഥലത്ത് നിന്ന് മുങ്ങി. നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്ത ശേഷമാണ് സനലിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ DYSP ഹരികുമാർ കൊലപ്പെടുത്തിയ സനൽ കുമാറിന് ആദരാഞ്ജലികൾ 😢😢😢

Posted by Shiju As Shiju on Monday, 5 November 2018


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *