നെയ്യാറ്റിൻകര ഡി വൈ എസ് പി നടത്തിയ കൊലപാതകം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

  • 14
    Shares

നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ ഡിവൈഎസ്പി ഹരികുമാർ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് റൂറൽ എസ് പി ശുപാർശ ചെയ്യുകയായിരുന്നു. ഇത് അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കി.

ഒളിവിൽ പോയ ഡിവൈസ്പിക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇയാളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഇന്ന് തന്നെ ലൂക്ക് ഔട്ട് നോട്ടീസ് പതിക്കും. ഹരികുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തീരുമാനമായി. ഹരികുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും സർക്കാർ നീതി കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും സനൽകുമാറിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *