സനൽകുമാർ കൊല്ലപ്പെട്ടതിന് ശേഷം ഹരികുമാർ ആദ്യം പോയത് വീട്ടിലേക്ക്; സുഹൃത്ത് ബിനുവിന്റെ മൊഴി പുറത്ത്

  • 53
    Shares

നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ശേഷം രക്ഷപ്പെട്ട ഡി വൈ എസ് പി ഹരികുമാർ ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നുവെന്ന് സുഹൃത്ത് ബിനുവിന്റെ മൊഴി. ഡിവൈഎസ്പി ആത്മഹത്യ ചെയ്ത ശേഷം ഇന്നലെ രാത്രി ബിനുവും ഡ്രൈവർ രമേശും പോലീസിൽ കീഴടങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്

ഒളിവിൽ പോകുന്നതിന് മുമ്പ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെയുള്ള യാത്ര ഹരികുമാറിനെ അവശനാക്കി. പ്രമേഹ രോഗിയായിരുന്നു ഹരികുമാർ. ആരോഗ്യനില മോശമായതിനെ തുടർന്നാണ് കേരളത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയത്.

ചെങ്കോട്ട വഴിയാണ് ആറ്റിങ്ങൽ കല്ലമ്പലത്തെ വീട്ടിൽ ഹരികുമാർ എത്തിയത്. ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചത്. നെയ്യാറ്റിൻകര സബ് ജയിലിലേക്ക് പോകേണ്ടി വരുന്നത് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന് ഡിവൈഎസ്പി പറഞ്ഞിരുന്നതായും ബിനു മൊഴി നൽകി.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *