നെയ്യാറ്റിൻകര കൊലപാതകം: സനലിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ പോലീസുകാർക്ക് സസ്‌പെൻഷൻ

  • 7
    Shares

നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനലിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സജീഷ്‌കുമാർ, ഷിബു എന്നിവർക്കാണ് സസ്‌പെൻഷൻ. സനലിന്റെ മരണത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടന്ന സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നേരെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോലീസുകാർ ആദ്യം കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെയാണ് സനൽ മരണത്തിന് കീഴടങ്ങിയത്

 

Leave a Reply

Your email address will not be published. Required fields are marked *