നെയ്യാറ്റിൻകര കൊലപാതകം ഐജി ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും

  • 38
    Shares

നെയ്യാറ്റിൻകര സനൽ കൊലപാതകം ഐജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന സനലിന്റെ കുടുംബം ആവശ്യപ്പെട്ടത് പരിഗണിച്ചാണ് നടപടി. നിലവിൽ ക്രൈംബ്രാഞ്ച് എസ് പി കെഎം ആന്റണിയാണ് കേസ് അന്വേഷിക്കുന്നത്.

എന്നാൽ കേസ് സിബിഐക്ക് വിടണമെന്ന നിലപാടിലാണ് സനലിന്റെ കുടുംബം ഇപ്പോൾ. അന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ എൽപ്പിച്ചതിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും കുടുംബംപ്രതികരിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഇവർ ഹർജി നൽകും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *