ജോലി നൽകാമെന്ന് പിണറായി സർക്കാരിന്റെ ഉറപ്പ്; സനലിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു
നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽകുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിജിക്ക് ജോലി നൽകാമെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സിഎസ്ഐ സഭാ നേതൃത്വം സർക്കാരുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ അല്ലെങ്കിൽ അർധ സർക്കാർ സ്ഥാപനത്തിൽ വിജിക്ക് ജോലി നൽകാമെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചിരുന്നു. ഇതോടെയാണ് 22 ദിവസമായി തുടർന്നുവന്ന സമരം വിജി അവസാനിപ്പിച്ചത്.