ഡി വൈ എസ് പി നടത്തിയ കൊലപാതകം: പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സ്‌പെഷ്യൽ ബ്രാഞ്ച്

  • 4
    Shares

നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിനെ ഡിവൈഎസ്പി ഹരികുമാർ കാറിന് മുന്നിലേക്ക് തള്ളിയിട്ട കൊന്ന സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കാറിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വൈകിയെന്നാണ് കണ്ടെത്തൽ. ചോര വാർന്നാണ് സനൽ മരിച്ചത്

സനലിനെ കാറിന് മുകളിലേക്ക് തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ഡിെൈവസ്പി സ്റ്റേഷൻ എസ്‌ഐയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് ആശുപത്രിയിലേക്ക് പോകുന്നതിന് പകരം സനലുമായി എത്തിയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. ഇതിന് ശേഷമാണ് സനലുമായി പോലീസ് ജനറൽ ആശുപത്രിയിൽ ചെല്ലുന്നതും തുടർന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്നതും. മെഡിക്കൽ കോളജ് എത്തുന്നതിന് മുമ്പ് സനൽ മരിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ റൂറൽ എസ് പിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ല. കൊലപാതകത്തിന് ശേഷം ഒരു മണിക്കൂറോളം നേരം ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സജീവമായിരുന്നു. എന്നാൽ പിറ്റേ ദിവസം സ്വകാര്യ മൊബൈലാണ് ഉപയോഗിച്ചത്. ഇത് രണ്ടും പോലീസിന് ട്രാക്ക് ചെയ്യാൻ സാധിക്കാത്തതും ഇയാൾ രക്ഷപ്പെടാൻ കാരണമായി.

 

Leave a Reply

Your email address will not be published. Required fields are marked *