നെയ്യാറ്റിൻകര ആത്മഹത്യ: ഭാര്യയുടെയും മകളുടെയും മരണത്തിന് കാരണം അമ്മയെന്ന് ചന്ദ്രൻ, തനിക്ക് പങ്കില്ല

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണക്കാരി തന്റെ അമ്മയെന്ന് ലേഖയുടെ ഭർത്താവ് ചന്ദ്രൻ. ഇയാളുടെ ഭാര്യ ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ചത്. ജപ്തി ഭീഷണിയെ തുടർന്നുള്ള ആത്മഹത്യയെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ ലേഖയുടെ ആത്മഹത്യാ കുറിപ്പ് ഇന്ന് കണ്ടെത്തുകയായിരുന്നു.

ചന്ദ്രനും അമ്മ കൃഷ്ണമ്മയും ചന്ദ്രന്റെ സഹോദരിമാരുമാണ് മരണത്തിന് കാരണമെന്നാണ് ലേഖ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. എന്നാൽ തനിക്ക് മരണത്തിൽ യാതൊരു പങ്കുമില്ലെന്ന് ചന്ദ്രൻ പറയുന്നു

ഭാര്യയുടെയും മകളുടെയും ആത്മഹത്യക്ക് പിന്നിൽ തന്റെ അമ്മയാണ്. താൻ ഗൾഫിൽ നിന്നും വന്നിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളു. ദുർമന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ല. താൻ മന്ത്രവാദം ചെയ്തിട്ടില്ലെന്നും ചന്ദ്രൻ പറയുന്നു.

കേസിൽ ചന്ദ്രൻ, കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ അന്വേഷണത്തിന് ശേഷം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *