ലേഖയുടെയും മകളുടെയും ആത്മഹത്യക്ക് പിന്നിൽ ഭർത്താവും കുടുംബവും; കാര്യമറിയാതെ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറ ബാങ്ക് അടിച്ചു തകർത്തു

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനറ ബാങ്ക് അടിച്ചു തകർത്ത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജപ്തി നടപടി ഭയന്നാണ് ലേഖയും മകൾ വൈഷ്ണവിയും മരിച്ചതെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇതോടെയാണ് കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് അടിച്ചു തകർത്തത്. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനമാണെന്ന ലേഖയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് സമരം ചെയ്ത കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കാനറ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്തിയാണ് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെത്തിയത്. പ്രവർത്തകർ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറുകയും റിസപ്ഷൻ കൗണ്ടർ അടിച്ചു തകർക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *