ജപ്തി നടപടി ഭയന്ന് ആത്മഹത്യ: സർക്കാർ വിശദീകരണം തേടുമെന്ന് മന്ത്രി തോമസ് ഐസക്

നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് മകൾ മരിക്കുകയും അമ്മ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സംഭവത്തിൽ സർക്കാർ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയം. ബാങ്കേഴ്‌സ് സമിതിയിൽ ഇക്കാര്യം ഉന്നയിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

ഡിഗ്രി വിദ്യാർഥിനി വൈഷ്ണവിയാണ് മരിച്ചത്. അമ്മ ലേഖയാണ് 90 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാരായമുട്ടം മലയിക്കടയിലാണ് സംഭവം

കാനറ ബാങ്കിൽ നിന്നും ഇവരുടെ കുടുംബം അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. നിലവിൽ പലിശ സഹിതം ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി. ഭർത്താവിന് വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പ്രാരാബ്ധത്തിന് നടുവിലാണ്. ഭൂമി വിറ്റ് പണം തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജപ്പെട്ടു. ഇതോടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അതേസമയം ജപ്തി നടപടികൾക്ക് സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *