എം ഇ എസിന്റെ കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു; പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്തത് അംഗീകരിക്കാനാകില്ല

മുസ്ലിം എജുക്കേഷണൽ സൊസൈറ്റി(എംഇഎസ്) കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു. അടുത്ത അധ്യയന വർഷം മുതൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്ന് എം ഇ എസ് ഫസൽ ഗഫൂർ വ്യക്തമാക്കി

ഇത് നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കലണ്ടർ തയ്യാറാക്കണം. മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണമെന്നും വിവാദത്തിന് ഇടം നൽകരുതെന്നും സർക്കുലറിൽ പറയുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാനാകില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *