നിലയ്ക്കലിൽ സംഘർഷം; വനിതാ മാധ്യമപ്രവർത്തകരെ അടക്കം കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാർ

Loading...
  • 18
    Shares

നിലയ്ക്കലിൽ കെ എസ് ആർ ടി സി ബസുകൾ തടഞ്ഞ് അയ്യപ്പ ഭക്തരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടം. ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കിവിടുന്നു. പമ്പയിലേക്ക് റിപ്പോർട്ടിംഗിന് പോയ വനിതാ മാധ്യമപ്രവർത്തകരെ അടക്കം കയ്യേറ്റം ചെയ്ത് ബസുകളിൽ നിന്ന് വലിച്ചിറക്കി.

സ്ത്രീകളടക്കമുള്ള സംഘമാണ് യാത്രക്കാരെ ആക്രമിക്കുന്നത്. തെറിവിളിക്കൊപ്പം ശരണം വിളിച്ചുമാണ് ആക്രമണം. പമ്പയിലേക്ക് റിപ്പോര്‍ട്ടിംഗിനാണ് പോകുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതെങ്കിലും അക്രമി സംഘം കേള്‍ക്കാന്‍ തയ്യാറായില്ല. ശാരീരികമായി പോലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

നിലയ്ക്കല്‍ വഴി പോകുന്ന എല്ലാ വാഹനങ്ങളും പ്രതിഷേധക്കാര്‍ തടയുകയാണ്. സ്ത്രീകളെയാണ് വാഹനങ്ങള്‍ തടയാനും അക്രമം നടത്താനും പ്രതിഷേധക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പ്രദേശത്ത് വനിതാ പോലീസുകാര്‍ ഇല്ലെന്നതും സംഘത്തിന് ആക്രമണം നടത്താന്‍ സഹായം ലഭിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *