നിലമ്പൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ആളുകളെ മാറ്റിപാർപ്പിച്ചു

  • 14
    Shares

മലപ്പുറം: നിലമ്പൂർ അകമ്പാടം നമ്പൂരിപ്പെട്ടിയിൽ ഉരുൾപൊട്ടി. തേൻപാറ വനമേഖലയിൽ മലയ്ക്ക് മുകളിലാണ് ഉരുൾപൊട്ടിയത്. ആറ് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ നടന്ന ചെട്ടിയാൻപാറക്ക് സമീപത്തുള്ള പ്രദേശമാണിത്. എന്നാൽ ഉരുൾപൊട്ടിയത് ജനവാസ മേഖലയല്ലാത്തതിനാൽ ആളപായമില്ല. അകമ്പാടം മേഖലയിൽ നിന്ന് നേരത്തെ തന്നെ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

വടക്കൻ ജില്ലകളിലെ മലയോര മേഖലയിൽ മഴ അതിശക്തമായി തുടരുകയാണ്. വൈകുന്നേരം മൂന്ന് മണിയോടെയാണ് തേൻമലയിൽ ഉരുൾപൊട്ടിയത്. മലവെള്ളം കുത്തിയൊഴുകുന്നതിന്റെ ഫലമായി കുറവൻപുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയുടെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ഇനിയും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് ജിയോളജി വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ഉരുൾപൊട്ടലുണ്ടായതോടെ മലപ്പുറത്ത് നിന്ന് ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേക്ക് എത്തി. മലപ്പുറം ജില്ലയിൽ 25ലധികം സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം ആളുകളെ പാർപ്പിച്ചിട്ടുണ്ട്


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *