നില്ല് നില്ല് ടിക് ടോക് ചലഞ്ച് അടിയിൽ കലാശിച്ചു; തിരൂരിൽ എട്ട് പേർ ആശുപത്രിയിൽ

  • 70
    Shares

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുകയും അതിലേറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്ത ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ചിനെ ചൊല്ലി മലപ്പുറം തിരൂരിൽ സംഘർഷം. ഒരു സ്ത്രീയടക്കം എട്ട് പേർക്ക് പരുക്കേറ്റു.

തിരൂർ സ്വദേശികളായ നസീം, ഫർഹാൻ, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിൻ, മന്നാൻ, സുജാത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

കോളജ് പരിസരത്ത് വിദ്യാർഥികൾ നടത്തിയ നില്ല് നില്ല് ചലഞ്ചാണ് അടിയിൽ കലാശിച്ചത്. വെള്ളിയാഴ്ചയാണ് വിദ്യാർഥികൾ വാഹനം തടഞ്ഞ് റോഡിൽ പാട്ടിന് ചുവട് വെച്ചത്. ഗതാഗത കുരുക്കുണ്ടായതോടെ നാട്ടുകാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് ഒത്തുതീർന്നെങ്കിലും തിങ്കളാഴ്ച വിദ്യാർഥികൾ ഇവരുടെ സുഹൃത്തുക്കളുമായി എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു

ക്രിക്കറ്റ് സ്റ്റംപ്, കമ്പി, കത്തി തുടങ്ങിയ ആയുധങ്ങളുമായാണ് വിദ്യാർഥികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *