നിപ സ്ഥിരീകരിച്ചിട്ടില്ല; പൂനെയിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് വരും

പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ നിപയാണോയെന്ന് സ്ഥിരീകരിക്കാനാകു. ഇന്ന് പരിശോധനാ ഫലം എത്തുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

രോഗിയുമായി അടുത്തിടപഴകിയെ 86 പേർ നിരീക്ഷണത്തിലാണ്. ജാഗ്രത വരും ദിവസങ്ങളിലും തുടരാനാണ് നിർദേശം. യുവാവ് ചികിത്സയിൽ കഴിയുന്ന ആസ്റ്റർ മെഡിസിറ്റിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കി. മുൻകരുതലായി എല്ലാ മെഡിക്കൽ കോളജുകളിലും ഐസോലേഷൻ വാർഡുകൾ തുറക്കാൻ നിർദേശം നൽകി.

കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മരുന്ന് അടക്കം ചികിത്സക്ക് ലഭ്യമാണ്. നിപക്ക് നൽകുന്ന റിബാവിറിൻ എന്ന ഗുളികകളും ആരോഗ്യവകുപ്പിന്റെ പക്കലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *