നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഇപ്പോൾ നേരിയ പനി മാത്രം

നിപ വൈറസ് ബാധയെ തുടർന്ന് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബുള്ളറ്റിൻ. ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇപ്പോൾ ചെറിയ പനി മാത്രമേയുള്ളുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ്

കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ അഞ്ച് പേർ കഴിയുന്നുണ്ട്. ഇതിൽ മൂന്ന് പേർ യുവാവിനെ പരിചരിച്ച നഴ്‌സുമാരാണ്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. ഇവർക്ക് നിപ രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *