നിപ ജാഗ്രതാ പോസ്റ്റിൽ അസഭ്യം പറഞ്ഞ് യുവാവിന്റെ കമന്റ്; കുടുംബത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇവിടെ വേണ്ടെന്ന് കേരളാ പോലീസും

ഫേസ്ബുക്കിൽ നിപ വൈറസിനെ സംബന്ധിച്ചുള്ള പോസ്റ്റിൽ അസഭ്യം പറഞ്ഞ് യുവാവിന്റെ കമന്റ്. ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി എന്നായിരുന്നു കേരളാ പോലീസിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് അരവിന്ദ് നന്ദുവെന്ന യുവാവ് അസഭ്യം കമന്റ് ചെയ്തത്. പിണറായിയുടെ പട്ടി ട്രോളും കൊണ്ട് വന്നല്ലോ എന്നായിരുന്നു ഇയാളുടെ കമന്റ്

ഇതിന് തക്ക മറുപടി കേരളാ പോലീസ് നൽകുകയും ചെയ്തു. ‘ സഹോദരാ, കേരളീയർ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നിൽക്കുന്ന, പൊതുജനത്തിന് ഇൻഫർമേഷൻസ് നൽകുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കൾ കുടുംബത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓർമ്മിപ്പിക്കുന്നു.’

st



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *