നിപ ബാധ: യുവാവിന്റെ നില മെച്ചപ്പെടുന്നു; 311 പേർ നിരീക്ഷണത്തിൽ

കൊച്ചിയിൽ നിപ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബുള്ളറ്റിൻ. യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പനി കുറഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചു.

മുൻകരുതൽ നടപടിയെന്ന നിലയിൽ രോഗിയ പരിചരിച്ച പനിയും തലവേദനയുമുള്ള ജീവനക്കാരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധയുണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

രോഗിയുമായി അടുത്ത സമ്പർക്കും പുലർത്തിയവരുടെയും പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി ഒരോരുത്തരുടെയും നില നിരീക്ഷിക്കുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇവരോട് വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *