പരിശോധനാ ഫലം ലഭിച്ചു; ഐസോലേഷൻ വാർഡിൽ കഴിയുന്ന ആറ് പേർക്കും നിപയില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചിയിൽ മറ്റാർക്കും ഇതുവരെ നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനെ പരിചരിച്ച നാഴ്‌സുമാർ അടക്കം ആറ് പേരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചു. ഇവരിൽ ആർക്കും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധന ഫലത്തിലാണ് ആർക്കും നിപയില്ലെന്ന് വ്യക്തമായത്. അതേസമയം ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില പുരോഗമിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

ഏഴ് പേരാണ് ഇപ്പോൾ ഐസോലേഷൻ വാർഡിലുള്ളത്. തിരുവനന്തപുരത്ത് രണ്ട് പേർ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ന് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *