ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; നിയമനം ആരോഗ്യവകുപ്പിൽ

Loading...
  • 115
    Shares

നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി. ആരോഗ്യവകുപ്പിൽ തന്നെ ക്ലർക്കായിട്ടാണ് സജീഷിനെ നിയമിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം ഡി എം ഒ സജീഷിന് നിയമന ഉത്തരവ് കൈമാറും.

മന്ത്രിസഭാ യോഗമാണ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലിയും രണ്ട് മക്കൾക്കും പത്ത് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. മെയ് 20നാണ് നിപ്പ വൈറസ് ബാധയെ തുടർന്ന് ലിനി മരിക്കുന്നത്

പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിപ്പ വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടെയാണ് ലിനിക്കും രോഗം ബാധിച്ചത്. 19ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 20ന് മരിക്കുകയുമായിരുന്നു. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ആശുപത്രി അധികൃതർ തന്നെയാണ് സംസ്‌കരിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *