നഴസ് ലിനിയുടെ പേരിൽ അവാർഡ്; നിപ്പയെ ചെറുത്ത ആരോഗ്യപ്രവർത്തകർ ഇൻക്രിമെന്റ്
നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിൽ മാതൃകാപരമായ സേവനം അനുഷ്ടിച്ച ആരോഗ്യ പ്രവർത്തകർക്ക് ഒരു മുൻകൂർ ഇൻക്രിമെന്റ് നൽകാൻ മന്ത്രിസഭാ യോഗത്തിന്റേ തീരുമാനം. രോഗം നിയന്ത്രിക്കുന്നതിനായി ജീവഭയമില്ലാതെ പ്രവർത്തിച്ചവരെ അംഗീകരിക്കുന്നതിനായാണ് ഇൻക്രിമെന്റ്.
നാല് അസിസ്റ്റന്റ് പ്രൊഫസർമാർ, 19 സ്റ്റാഫ് നഴ്സ്, ഏഴ് നഴ്സിംഗ് അസിസ്റ്റന്റ്സ്, 17 ക്ലീനിംഗ് സ്റ്റാഫ്, നാല് ഹോസ്പിറ്റൽ അറ്റൻഡർമാർ, രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് സെക്യൂരിറ്റി സ്റ്റാഫ്, മൂന്ന് ലാബ് ടെക്നീഷ്യൻമാർ, ഒരു പംബ്ലബർ അടക്കം 61 പേർക്കാണ് ഇൻക്രിമെന്റ് അനുവദിക്കുന്നത്.
12 ജൂനിയർ റസിഡന്റുമാരെയും മൂന്ന് സീനിയർ റസിഡന്റുമാരെയും ഓരോ പവന്റെ സ്വർണ മെഡൽ നൽകി ആദരിക്കാനും തീരുമാനിച്ചു. നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ സ്മരണാർഥം സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നഴ്സിനുള്ള അവാർഡ് ഏർപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.