നിപ വാർഡിൽ ജോലി ചെയ്തവരെ പിരിച്ചുവിടില്ല; കാലാവധി നീട്ടിനൽകി
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ താത്കാലിക ജീവനക്കാരുടെ കാലാവധി നീട്ടിനൽകി. ഇവരെ പിരിച്ചുവിടാനുള്ള തീരുമാനം സർക്കാർ റദ്ദാക്കി. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് അടുത്ത മാസം 31 വരെ തൊഴിലാളികളുടെ കാലാവധി നീട്ടിയതായി അറിയിച്ചത്.
ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്നും എന്നാൽ തുടർ കരാറുകളിൽ മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. നിപ വാർഡിൽ ജോലി ചെയ്ത 42 പേര പിരിടിച്ചുവിടാനുള്ള ഉത്തരവാണ് താത്കാലത്തേക്ക് റദ്ദാക്കിയത്.
സ്ഥിരപ്പെടുത്തുന്നതിന് സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. അതേസമയം കരാർ കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള ആലോചനകൾ നടക്കുകയാണ്.