പരിശോധനാ ഫലമെത്തി; യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു, മൂന്ന് പേർ അതീവ നിരീക്ഷണത്തിൽ
പനി ബാധിച്ച് കൊച്ചി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിച്ച ശേഷമാണ് നിപ സ്ഥിരീകരിച്ചത്.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. യുവാവിനെ കൂടാതെ മൂന്ന് പേർ കൂടി അതീവ നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും ചികിത്സിച്ച രണ്ട് നഴ്സുമാരുമാണ് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നത്.