ഒരു മോദി അറസ്റ്റിൽ, അടുത്തത്…; തലക്കെട്ടിൽ സ്‌കോർ ചെയ്ത് വീക്ഷണം, സമൂഹമാധ്യമങ്ങളിൽ വൈറൽ

Loading...
  • 142
    Shares

ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ അറസ്റ്റ് ചെയ്ത വാർത്ത കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. വാർത്തയ്ക്ക് നൽകിയ തലക്കെട്ടാണ് ചർച്ചാവിഷയമാകുന്നത്. ഒരു മോദി അറസ്റ്റിൽ എന്നാണ് ഒന്നാം പേജിൽ സൂപ്പർ ലീഡായി നൽകിയ വാർത്തക്കുള്ള തലക്കെട്ട്.

ഇതിന് താഴെ സബ് ഹെഡ്ഡിംഗിൽ നരേന്ദ്രമോദിയുടെയും ലളിത് മോദിയുടെയും ചിത്രം നൽകി അടുത്തത് എന്ന ചോദ്യവും വീക്ഷണം ഉന്നയിച്ചിട്ടുണ്ട്. ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തലക്കെട്ടാണ് വീക്ഷണം നൽകിയിരിക്കുന്നത്. ശരിയായ വീക്ഷണമെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ പറയുന്നു.

റഫാൽ ഇടപാടിൽ കോടിക്കണക്കിന് രൂപ തട്ടിച്ച കുംഭകോണം നടത്തിയെന്നും നരേന്ദ്രമോദി പ്രതിരോധ കരാറിൽ നേരിട്ട് ഇടപെട്ട് അനിൽ അംബാനിക്ക് 30,000 രൂപ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നെന്നും വാർത്തയിൽ പറയുന്നു. കള്ളനെന്ന് രാജ്യം വിളിപ്പേര് നൽകിയ ചൗക്കിദാർ. സാമ്പത്തിക കുറ്റവാളിയായ നീരവ് മോദി, ലളിത് മോദി, വിജയ് മല്യ തുടങ്ങിയവരെ രാജ്യം വിടാൻ സഹായിച്ചുവെന്നും വീക്ഷണത്തിന്റെ റിപ്പോർട്ടിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *