ആക്രി പെറുക്കി ജീവിക്കുന്ന ദമ്പതികൾക്ക് 60 ലക്ഷത്തിന്റെ ലോട്ടറി ഭാഗ്യം

നിർമൽ ലോട്ടറി ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്ക്. പത്തനംതിട്ടയിൽ താമസിക്കുന്ന രാജാപാളയം സ്വദേശികളായ സുബ്രഹ്മണ്യം, ഭാര്യ ലക്ഷ്മി എന്നിവരെ തേടിയാണ് ഭാഗ്യമെത്തിയത്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ആക്രി പെറുക്കിയാണ് ദമ്പതികൾ ജീവിച്ചുവരുന്നത്.

മല്ലപ്പള്ളിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന പി പി സന്തോഷിൽ നിന്നാണ് ഇവർ ലോട്ടറി എടുത്തത്. 22 വർഷമായി വാടകക്കെടുത്ത ഷെഡ്ഡിലാണ് ഇവരുടെ താമസം. അഞ്ച് മക്കളിൽ മൂന്ന് പേർ തമിഴ്‌നാട്ടിലാണ്. രോഗിയായ സുബ്രഹ്മണ്യത്തിന്റെ ചികിത്സയാണ് പണം കൊണ്ട് ആദ്യം ചെയ്യുകയെന്ന് ലക്ഷ്മി പറഞ്ഞു. പിന്നീട് ഒരു വീട് വെക്കണമെന്നാണ് ഇവരുടെ ആഗ്രഹം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *