ത്രാസ് തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന തരൂരിനെ നിർമലാ സീതാരാമൻ സന്ദർശിച്ചു

  • 33
    Shares

തുലാഭാരം തൂക്കുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് നിർമലാ സീതാരാമൻ ആശുപത്രിയിൽ എത്തി തരൂരിനെ സന്ദർശിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന അപൂർവ മര്യാദയാണിതെന്ന് ചൂണ്ടിക്കാട്ടി ചിത്രം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാനത്ത് എത്തുന്ന രാഹുൽ ഗാന്ധിയും തരൂരിനെ ആശുപത്രിയിൽ സന്ദർശിക്കും.

തന്റെ രാഷ്ട്രീയ എതിരാളിയായ സി ദിവാകരൻ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കിയതായും തരൂർ വ്യക്തമാക്കി. ദിവാകരൻ ആശുപത്രി സൂപ്രണ്ടുമായും സംസാരിച്ചുവെന്നും തരൂർ ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *