സീരിയിൽ രംഗത്തെ ദുരുനഭവങ്ങൾ പങ്കുവച്ച് നിഷാ സാംരംഗ്

  • 285
    Shares

ജനപ്രിയ സീരിയലായ ഉപ്പും മുളകിൻറെ സംവിധായകനായ ആർ. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് നിഷാ സാരംഗ്. ഉപ്പും മുളകും സീരയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഇനി ഈ സീരിയലിലേക്ക് താനില്ലെന്നും നിഷാ സാരംഗ് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയിലാണ് നിഷാ സാരംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞിരുന്നു.

തന്നെക്കുറിച്ച് ഇയാൾ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താൻ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാർത്ത കൊടുത്തു. സെറ്റിൽ ലിംവിഗ് ടുഗദർ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താൻ. പട്ടികളെ, തെണ്ടികളെ തുടങ്ങി പല മോശം പദങ്ങൾ ഉപയോഗിച്ചാണ് സംവിധാകൻ ആർട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കാരണം പറായതെയാണ് തന്നെ സീരിയലിൽ നിന്നും പുറാത്താക്കിയത്.

സംവിധായകനോട് പറയാതെ അമേരിക്കയിൽ പോയെന്ന് പറഞ്ഞാണ് സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാൽ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തിൽ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിർത്തിയെന്നാണ് പറയുന്നത്. ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. മദ്യപിച്ചാണ് സംവിധായകൻ സൈറ്റിൽ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയിൽ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങൾക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാർക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം. ഇനി ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ അഭിനയിക്കാൻ താത്പര്യമില്ല. തന്റെ ശരീരത്തിൽ അയാൾ പലപ്പോഴും അനുവാദമില്ലാതെ സ്പർശിച്ചിട്ടുണ്ട്. താൻ അത് എതിർത്തത് നീരസത്തിന് കാരണമായിട്ടുണ്ടെന്നും നിഷ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *