നിഷ സാരംഗ് നീലുവായി ഉപ്പും മുളകിൽ തുടരും

  • 104
    Shares

നിഷ സാരംഗ് നീലുവായി ഉപ്പും മുളകിൽ തുടരുമെന്ന് ചാനൽ അധികൃതർ. ഫഌവേഴ്‌സ് ടി വിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രിയ സീരിയലായ ഉപ്പും മുളകിൻറെ സംവിധായകനായ ആർ. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളാണ് നിഷാ സാരംഗ് ഉന്നയിച്ചിരുന്നത്. ഇത്രയും നീചനും ആഭാസനും വൃത്തികെട്ടവനും കള്ളുകുടിയനുമായ ഒരു ഡയറക്ടറുടെ കീഴിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്നും ഇനി ഈ സീരിയലിലേക്ക് താനില്ലെന്നും നിഷാ സാരംഗ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഫഌവേഴ്‌സ് ടി വിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സാരംഗ് വീണ്ടും അഭിനയിക്കുമെന്ന് അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

‘നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല’. പ്രശസ്ത ചലച്ചിത്ര ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെൻറ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *