ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് നിത അംബാനി; 21 കോടി മുഖ്യമന്ത്രിക്ക് നൽകും

  • 151
    Shares

പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി. ഹരിപാട് പള്ളിപാടുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിത അംബാനി എത്തിയത്. സ്‌കൂൾ കുട്ടികളുമായി സംവദിച്ച അവർ കിറ്റുകളും കുട്ടികൾക്ക് നൽകി

കേരളത്തിന് 71 കോടിയുടെ ദുരിതാശ്വാസ സഹായം നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 21 കോടി രൂപ നിത അംബാനി ഇന്ന് മുഖ്യമന്ത്രിക്ക് നൽകും. ബാക്കി 50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികളാകും കേരളത്തിൽ എത്തിക്കുക.

പ്രളയബാധിതരെ രക്ഷപ്പെടുത്തുക, പുനരധിവസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരു ദീർഘകാല പദ്ധതിയും റിലയൻസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങൾ പുനർനിർമിക്കുകയും അറ്റകുറ്റ പണികൾ നടത്തുകയും ചെയ്യും. തകർന്ന സ്‌കൂളുകൾ, കോളജുകൾ, റോഡുകൾ എന്നിവ പുനർനിർമിക്കാൻ വേണ്ട നിർമാണ സാമഗ്രികൾ വിതരണം ചെയ്യും. നിർമാണ പ്രവർത്തനങ്ങൾക്കുള്ള മേസ്തിരിമാർ, തടിപ്പണിക്കാർ, ഇലക്ട്രീഷ്യൻമാർ എന്നിവരെ റിലയൻസ് ഇൻഡസ്ട്രീസിന്റെ കോൺട്രാക്ടർമാർ വഴി വിട്ടുകൊടുക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *