നിയ മോൾക്ക് താത്കാലിക ആശ്വാസം; പുതിയ ശ്രവണ സഹായി നൽകി ആരോഗ്യമന്ത്രി

  • 107
    Shares

ട്രെയിൻ യാത്രക്കിടെ കേൾവി സഹായ ഉപകരണം(സ്പീച്ച് പ്രൊസസർ) നഷ്ടപ്പെട്ട നിയമോൾക്ക് സഹായവുമായി സാമൂഹ്യ സുരക്ഷാ മിഷൻ. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് നിയ മോളുടെ വീട്ടിലെത്തി താത്കാലിക ശ്രവണ സഹായി കൈമാറിയത്.

സ്പീച്ച് തെറാപ്പിക്ക് വേണ്ടി കോഴിക്കോടേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് നിയ മോളുടെ എട്ട് ലക്ഷം രൂപ വരുന്ന ശ്രവണ സഹായി മോഷണം പോയത്. പണമടങ്ങിയ ബാഗ് ആണെന്ന ്കരുതി ഇത് ആരോ മോഷ്ടിക്കുകയായിരുന്നു.

നാല് മാസം മുമ്പ് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ഉപകരണത്തിന്റെ നിയ മോൾ കേട്ട് തുടങ്ങിയത്. അച്ചാ, അമ്മേ എന്ന് വിളിച്ചു തുടങ്ങിയതിന് പിന്നാലെയാണ് ശ്രവണ സഹായി നഷ്ടപ്പെട്ടതും. പുതിയതൊന്ന് വാങ്ങാനുള്ള സാമ്പത്തിക ശേഷി മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. ഇവരുടെ അവസ്ഥ മാധ്യമവാർത്തകളിലൂടെ അറിഞ്ഞതോടെയാണ് ആരോഗ്യ മന്ത്രി സഹായവുമായി എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *