നക്കാപ്പിച്ച വോട്ടുകൾക്ക് വേണ്ടി സിപിഎം പ്രത്യയശാസ്ത്രം ബലി കൊടുക്കുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ

സിപിഎമ്മിനെതിരെ വിമർശനവുമായി ആർ എസ് പി നേതാക്കൾ. നക്കാപ്പിച്ച വോട്ടുകൾക്ക് വേണ്ടി സിപിഎം പ്രത്യയശാസ്ത്രപരമായ നയം ബലി കൊടുക്കുകയാണെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. വണ്ടിച്ചെക്ക് കേസിൽ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ടി ജെ ചന്ദ്രചൂഡനം ആരോപിച്ചു

മോദി കേന്ദ്രത്തിൽ ചെയ്യുന്നത് എൽ ഡി എഫ് സർക്കാർ ഇവിടെ അനുകരിക്കുകയാണ്. സമ്പന്ന പ്രീണനും അധോലോക താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലേതെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ ഡി എഫിനോട് പകരം ചോദിക്കുമെന്ന് ടി ജെ ചന്ദ്രചൂഡൻ പറഞ്ഞു. പാലായിൽ കേരളാ കോൺഗ്രസ് സമവായത്തിലൂടെ സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറിയായ എ എ അസീസ് അഭിപ്രായപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *