കൊല്ലത്ത് എൽ ഡി എഫ് ക്യാഷ് ഫോർ വോട്ട് ക്യാമ്പയിൻ നടത്തുന്നുവെന്ന് പ്രേമചന്ദ്രൻ

  • 19
    Shares

കൊല്ലത്ത് എൽ ഡി എഫ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ. പണം നൽകേണ്ട 3000 കുടുംബങ്ങളെ എൽ ഡി എഫ് കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

ക്യാഷ് ഫോർ വോട്ട് ക്യാമ്പയിൻ കൊല്ലത്ത് എൽ ഡി എഫ് നടത്തുന്നുവെന്നാണ് പ്രേമചന്ദ്രൻ ആരോപിക്കുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ ആശുപത്രികളിൽ നൽകി വന്നിരുന്ന പൊതിച്ചോർ വിതരണവും പ്രേമചന്ദ്രൻ ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു.

പ്രേമചന്ദ്രന്റെ ആരോപണം എൽ ഡി എഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ തള്ളിക്കളഞ്ഞു. പരാജയഭീതിയാണ് പ്രേമചന്ദ്രൻ ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *