ശബരിമല ബിൽ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചു
ലോക്സഭയിൽ ശബരിമല ബിൽ എൻ കെ പ്രേമചന്ദ്രൻ എംപി അവതരിപ്പിച്ചു. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ബില്ലിന്റെ അവതരണാനുമതിയെ സഭയിൽ ആരും എതിർത്തില്ല
തൊഴിലുറപ്പ്, ഇഎസ്ഐ, സർഫാസി നിയമ ഭേദഗതി ബില്ലുകളും പ്രേമചന്ദ്രൻ അവതരിപ്പിച്ചു. ശബരിമല ശ്രീധർമശാസ്താക്ഷേത്ര ബിൽ എന്ന പേരിലാണ് പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചത്. 25ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. ഇതിൽ വിജയിച്ചാൽ ബില്ല് ചർച്ചക്ക് വരും.