പ്രളയക്കെടുതിയിലും കേരളത്തിന് സൗജന്യ അരി ഇല്ല; 233 കോടി രൂപ നൽകിയില്ലെങ്കിൽ ദുരിതാശ്വാസ ഫണ്ട് കുറക്കുമെന്ന് കേന്ദ്രം

  • 26
    Shares

പ്രളയദുരന്തത്തിൽ വലയുന്ന കേരളത്തിന് ഇരുട്ടടി നൽകി കേന്ദ്രസർക്കാർ. കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി അല്ല. 89540 മെട്രിക് ടൺ അരിയാണ് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയത്. ഇതിന് 233 കോടി രൂപ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തത്കാലം ഈ തുക നൽകേണ്ട. പന്നീട് ഈ തുക ഈടാക്കും. തുക നൽകാത്ത പക്ഷം കേന്ദ്രത്തിൽ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കുറയും. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

1,11,000 മെട്രിക് ടൺ സൗജന്യ അരി കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 89, 540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അരി സൗജന്യമല്ലെന്നും 233 കോടി രൂപ നൽകണമെന്നും കത്തിൽ പറയുന്നു. കിലോക്ക് 25 രൂപ വെച്ചാണ് കണക്കാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *