മതവിശ്വാസം ആവശ്യമില്ല, സഹോദരിമാർ വീടുവിട്ടിറങ്ങി; അംഗീകരിച്ച് കോടതിയും

Loading...
  • 59
    Shares

അന്ധമായ മതവിശ്വാസത്തിൽ തുടർന്നും ജീവിക്കാൻ സാധ്യമില്ലെന്ന് വ്യക്തമാക്കി ആലപ്പുഴയിൽ രണ്ട് സഹോദരിമാർ വീട്ടുവിട്ടിറങ്ങി. സ്വതന്ത്രമായി ജീവിക്കാനാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് 22കാരിയും 20കാരിയുമായ സഹോദരിമാർ വീടുവിട്ടിറങ്ങിയത്.

മതപരമായി ജീവിക്കാനുള്ള വീട്ടുകാരുടെ അമിത നിർബന്ധമാണ് വീടുവിട്ടിറങ്ങാൻ കാരണം. പ്രായപൂർത്തിയായ തങ്ങൾക്ക് സ്വന്തം നിലയിൽ ജീവിക്കണമെന്ന യുവതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

യാഥാസ്ഥിതിക മതവിശ്വാസം പുലർത്തുന്ന വീടാണ് തങ്ങളുടേതെന്നും സ്വതന്ത്ര ചിന്താഗതി പുലർത്തുന്ന തങ്ങൾക്ക് ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണെന്നും സഹോദരിമാർ പറയുന്നു. ജോലി ചെയ്യണം, ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം, സഹോദരിയെ പഠിപ്പിക്കണം കൂടെ തന്റെ കാര്യവും നോക്കണമെന്ന് മൂത്ത സഹോദരി പറയുന്നു

ബുധനാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഹരിപ്പാട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് എറണാകുളത്തെ വനിതാ ഹോസ്റ്റലിൽ ഇവരെ കണ്ടെത്തി. വെള്ളിയാഴ്ച രണ്ട് പേരും മുൻസിഫ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകുകയായിരുന്നു.

മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതും ആചാരങ്ങൾ പിന്തുടരാത്തതിനും വീട്ടിൽ നിന്ന് എതിർപ്പുകൾ വന്നിരുന്നു. മൂത്ത കുട്ടിക്ക് വിവാഹാലോചന തുടങ്ങിയതോടെ ഇഷ്ടമില്ലാത്ത വിവാഹം നടക്കുമെന്ന ആശങ്കയിൽ സ്വതന്ത്രമായി വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കോടതിയിൽ ബന്ധുക്കളുടെ അനുനയത്തിനും ഇവർ വഴങ്ങിയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *