ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ആശുപത്രികൾക്കെതിരെ പോലീസ് കേസെടുത്തു

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരെയും പോലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യക്കും ചികിത്സാപ്പിഴവിനുമാണ് കേസെടുത്തത്. മെഡിക്കൽ കോളജ് കൂടാതെ കാരിത്താസ്, മാതാ എന്നീ ആശുപത്രികൾക്കെതിരെയാണ് കേസ്

എച്ച് 1 എൻ 1 പനി ബാധിച്ച് എത്തിയ ഇടുക്കി സ്വദേശി ജേക്കബ് തോമസിനാണ് ചികിത്സ നിഷേധിച്ചത്. വെന്റിലേറ്റർ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിൽ പോയെങ്കിലും അവരും ചികിത്സിക്കാൻ തയ്യാറായില്ല.

നാല് മണിയോടെ മെഡിക്കൽ കോളജിൽ തിരികെ എത്തിച്ചെങ്കിലും രോഗിയെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ആംബുലൻസിൽ കിടന്നാണ് ജേക്കബ് മരിച്ചത്. നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജേക്കബിന്റെ മകൾ റെനി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *