ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീക്ക് കയറിക്കൂടെന്ന് 2007ല്‍ അമൃതാനന്ദമയി; 2019ല്‍ ശരണമയ്യപ്പ കീ ജയ്

  • 171
    Shares

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണമെന്ന നിലപാടായിരുന്നു മുമ്പ് അമൃതാനന്ദമയിക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ പരിപാടിയിൽ വന്ന് യുവതികൾ പ്രവേശിക്കാൻ പാടില്ലെന്നും ഇവർ പറഞ്ഞു. ബിജെപി നേതാക്കളെ പോലെ തന്നെ യാതൊരു നാണവുമില്ലാതെ മുൻനിലപാട് വിഴുങ്ങുന്ന ശീലമാണ് അമൃതാനന്ദമയിക്കും ഉള്ളതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നു. 2007ലെ അവരുടെ നിലപാടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2007 ആഗസ്റ്റ് 25ൽ മലയാള മനോരമ തിരുവനന്തപുരം എഡിഷനിലാണ് അമൃതാനന്ദമയിയുടെ ശബരിമല നിലപാട് ആദ്യം വന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ, എന്നായിരുന്നു വാർത്തയുടെ തലക്കെട്ട് പോലും

‘ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാഅമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കിൽ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധർമ്മമല്ലേ? സ്ത്രീ,പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം-. അമൃതാനന്ദമയി പറഞ്ഞു.


എന്നാൽ തിരുവനന്തപുരത്ത് സംഘപരിവാറിന് രാഷ്ട്രീയക്കളി നടത്തുകയായിരുന്നു സ്വയം പ്രഖ്യാപിത ആൾദൈവമെന്ന് ഇപ്പോൾ മനസ്സിലാകുകയാണ്. അയ്യൻ കീ ജയ്, ശരണമയ്യപ്പ കീ ജയ് എന്നൊക്കെ രാഷ്ട്രീയ നേതാവിന്റെ ശൈലിയിൽ പ്രസംഗം തുടങ്ങിയ അമൃതാനന്ദമയി സ്വിമ്മിംഗ് പൂളിലെ കുളിയെ കുറിച്ചും നദിയിലെ കുളിയെക്കുറിച്ചുമൊക്കെ താത്വികമായും സംസാരിച്ചിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *