സംസ്ഥാനത്ത് നോഡൽ സൈബർ സെൽ വരുന്നു; സൈബർ ഗുണ്ടകൾ കുടുങ്ങും

  • 11
    Shares

സംസ്ഥാനത്ത് സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ മാത്രമായി നോഡൽ സൈബർ സെൽ രൂപീകരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുള്ള സൈബർ പോലീസ് സ്‌റ്റേഷനാണ് നോഡൽ സൈബർ സെല്ലായി മാറുക. ഹനാൻ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിൽ സെൽ രൂപീകരിക്കുന്നതെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

നോഡൽ സൈബർ സെല്ലിൽ ലഭിക്കുന്ന പരാതികൾ കാണാനും കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ അനുവാദമുണ്ടാകു. 155260 എന്ന ഹെൽപ് ലൈൻ നമ്പർ വഴി പരാതികൾ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ പരാതിക്കാർക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഒപ്പം പരാതി രജിസ്റ്റർ ചെയ്യും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *