പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് തൊട്ടുമുമ്പ് കോൺഗ്രസ് കൗൺസിലർ രാജിവെച്ചു

  • 6
    Shares

സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയം ചർച്ചക്ക് വരുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. വി ശരണവണനാണ് രാജിക്കത്ത് കൈമാറിയത്. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.

യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ബിജെപി കോൺഗ്രസ് കൗൺസിലറെ ചാക്കിട്ട് പിടിച്ചതായാണ് വിവരം. 52 അംഗ കൗൺസിലിൽ 24 അംഗങ്ങൾ ബിജെപിക്കുണ്ട്. യുഡിഎഫിന് 17 അംഗങ്ങളും വെൽഫെയർ പാർട്ടിയുടെ ഒരംഗവും ഒപ്പിട്ടതാണ് അവിശ്വാസം. സിപിഎം കൂടി പ്രമേയത്തെ പിന്തണച്ചാൽ 24നെതിരെ 27ന് അവിശ്വാസം പാസാകുമായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *