പൂരോത്സവത്തിന് വടക്കൻ മലബാറിൽ ഇന്ന് തുടക്കം; നെല്ലിക്കാതുരുത്തി കഴകത്തിൽ ചങ്ങാത്തം ചോദിക്കൽ ചടങ്ങ്‌

  • 11
    Shares

വസന്തോൽസവത്തിന്റെ വരവറിയിച്ച് കണ്ണൂർ കാസർകോഡ് ജില്ലകളിലെ ദേവി ക്ഷേത്രങ്ങളിലും കാവുകളിലും പൂരോത്സവത്തിന് ഇന്ന് തുടക്കം
ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം തെക്കരുടെ കളി പന്തലായ തലക്കാട്ട് ക്ഷേത്രത്തിൽ ആചാരപ്പെരുമയോടെ ചങ്ങാത്തം ചോദിക്കൽ ചടങ്ങ് ഇന്ന് നടക്കും. തുരുത്തി കഴകത്തിൽ മാത്രം കണ്ടുവരുന്ന അപൂർവ ചടങ്ങാണിത്.

രാവിലെ വ്രതാനുഷ്ഠാനത്തോടെയെത്തുന്ന വാല്യക്കാരും യുവാക്കളും തോർത്തുമുണ്ടുടുത്ത് തെങ്ങിൻ തിരിയോ ലകൊണ്ട് മെടഞ്ഞവള്ളി കെട്ടി പന്തലിൽ കയറി ക്ഷേത്രപരിധിയിലെ ആയിരക്കണക്കിന് വീടുകളിലേക്ക് ആർപ്പുവിളികളോടെ പോകുന്നതാണു്ചടങ്ങ്. വീടുകളിൽ പൂജാമുറിയിൽ കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പും വീട്ടിലെത്തുന്ന വാല്യക്കാർ ‘അത് സ്പർശിച്ചു സ്വീകരിക്കും വലിയ പ്രദേശം ഓടിയും വിലയ പുഴകൾ നീന്തിയുമാണ് ഇവർ പോകുന്നത് അത് കൊണ്ട് ഭക്ഷണം കഴിക്കുന്നത് അപൂർവമാണ്.

തുരുത്തിക്കര, കാരിയിൽ, നെല്ലിക്കാൽ എന്നീ സ്ഥലങ്ങളിലെ വീടുകളിൽ ആഥിത്യം സ്വീകരിച്ച് എല്ലാവരും ഓരിയിൽ കേന്ദീകരിക്കും അവിടെ നിന്നു് നീന്തലിൽ അസാമാന്യ പാടവമുള്ളവർ മാവില കടപ്പുറത്തേക്ക് പോകാൻ തയ്യാറാകും ബാക്കിയുള്ളവർ ഓരിയിലെ വീടുകളിലേക്കും പോകും ഓരിയിലെ വീടുകളിൽ ആഥിത്യം സ്വീകരിച്ച് എല്ലാവരും കാവുംചിറ കാലിച്ചാൻ ദേവസ്ഥനത്തിന് സമീപമായി കാത്തിരിക്കും കടപ്പുറം പോയവർ അവിടെയുള്ള നൂറ് കണക്കിന് വീടുകളിൽ കയറി വൈകന്നേരത്തോട് കൂടി അഴിമുഖത്തിന് സമീപം എത്തിച്ചേരും പിന്നീട് എല്ലാവരും അവിടെ നിന്ന് ഇക്കരക്ക് നീന്തും.

ഇക്കരയെത്തി എല്ലാവരും ഒത്തു ഭക്തിനിർഭരമായി ക്ഷേത്ര കളിപ്പന്തലിലെത്തി കളി തൊഴുത് വള്ളിയഴിക്കും പൗരാണിക മായി തുടന്നു വരുന്ന ഈ ആചാരം മുറതെറ്റാതെ അനുഷ്ഠാനത്തിന് ഭംഗം വരുത്താതെ ഇന്നും നടത്തി വരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *