നന്മ കൊണ്ട് നമ്മളെ കീഴടക്കിയ നൗഷാദിന് തുണി കൊണ്ട് സമ്മാനം നൽകി ഡാവിഞ്ചി സുരേഷ്

പ്രളയദുരിത ബാധിതർക്കായി തന്റെ കടയിലുള്ള തുണികളാകെ എടുത്തുകൊടുത്ത് നന്മ ചെയ്ത നൗഷാദിന് തുണി കൊണ്ടുള്ള സമ്മാനം ഒരുക്കി ശിൽപ്പി ഡാവിഞ്ചി സുരേഷ്. കൊച്ചി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദിന്റെ ഛായാചിത്രമാണ് ഡാവിഞ്ചി സുരേഷ് തുണി കൊണ്ട് നിർമിച്ചത്. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നടൻ രാജേഷ് ശർമയാണ് ഫേസ്ബുക്ക് ലൈവ് വഴി നൗഷാദിന്റെ പ്രവർത്തനം ജനങ്ങളെ അറിയിച്ചത്. രാജേഷ് ശർമയുടെ നേതൃത്വത്തിലുള് സംഘം കളക്ഷന് ഇറങ്ങിയപ്പോൾ തന്റെ കടയിലുള്ള വസ്ത്രങ്ങളെല്ലാം നൗഷാദ് എടുത്തു നൽകുകയായിരുന്നു.

തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….???????????

Posted by Guinness Pakru on Monday, August 12, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *