വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടും, ഈ പരിപ്പ് ഇവിടെ വേവില്ല; ബാലകൃഷ്ണ പിള്ളക്കെതിരെ എൻ എസ് എസ്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരളാ കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളക്കുമെതിരെ എൻ എസ് എസ്. രണ്ട് നേതാക്കളും എൻ എസ് എസിനെ ആക്രമിക്കുകയാണെന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. അവർ നായൻമാർ ആകുമ്പോൾ എന്തും ആകാമല്ലോ, സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു
സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കും. ഈ പരിപ്പൊന്നും എൻഎസ്എസിൽ വേവില്ല. ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാട് മാറ്റമില്ല. സർക്കാർ സംവിധാനങ്ങളും സർവ സന്നാഹങ്ങളും ഉപയോഗിച്ച് ഒരു മതിൽ കെട്ടിയാൽ നവോത്ഥാനമാകുമോയെന്നും വാർത്താക്കുറിപ്പിൽ ചോദിക്കുന്നു