സർക്കാർ ഭീഷണി വകവെക്കില്ല, കപട മതേതരത്വം പ്രചരിപ്പിക്കുന്നു; ശബരിമല വിഷയത്തിൽ എൻഎസ്എസ്
ശബരിമല വിഷയത്തിൽ സർക്കാർ ഭീഷണി വകവെക്കില്ലെന്ന് എൻ എസ് എസ്. സർക്കാർ കപടമതേതരത്വം പ്രചരിപ്പിക്കുകയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നിരീശ്വരവാദം വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു
ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താൻ കഴിയില്ല. പോലീസ് നടപടിയെ നിയമപരമായി നേരിടും. യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് റിവ്യു പെറ്റീഷൻ നൽകണമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു