മന്ത്രിയുടെ കാർ തടഞ്ഞ് കന്യാസ്ത്രീ; ഷോളയൂരിൽ നാടകീയ രംഗങ്ങൾ

Loading...
  • 15
    Shares

വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ കാർ തടഞ്ഞ് കന്യാസ്ത്രീ. കാട്ടാന ശല്യം സംബന്ധിച്ചുള്ള പരാതി പറയുന്നതിനായാണ് ഷോളയൂർ ദീപ്തി കോൺവെന്റിലെ സിസ്റ്റർ റിൻസി മന്ത്രിയുടെ കാറിന് കുറുകെ നിന്നത്. ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെയാണ് സിസ്റ്റർ ഒറ്റക്ക് തടഞ്ഞത്

ഷോളയൂർ അങ്ങാടിക്കടുത്ത് പ്രധാന റോഡിന് അരികിലുള്ള കോൺവെന്റിന്റെ ഗേറ്റും ചുമരുകളും അഞ്ച് തവണയാണ് കാട്ടാന തകർത്തത്. കൂടാതെ കന്നു കാലി തൊഴുത്ത് തകർക്കുകയും നിരവധി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. കോൺവെന്റിന് മുന്നിലൂടെ മന്ത്രിയുടെ കാർ കടന്നുപോകുമ്പോഴായിരുന്നു സിസ്റ്റർ വാഹനം തടഞ്ഞതും നാടകീയ രംഗങ്ങൾ അരങ്ങേറിയതും

മന്ത്രി പരാതി കേൾക്കുമെന്നും അങ്ങോട് വരുമെന്നും പോലീസുകാർ പറഞ്ഞിട്ടും സിസ്റ്റർ റോഡിൽ നിന്ന് മാറാൻ തയ്യാറായില്ല. മന്ത്രി കാറിൽ തന്നെ ഇറങ്ങാതെ പുറത്തിറങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു. പക്ഷേ മന്ത്രി കാറിൽ നിന്നിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടാണ് മന്ത്രിയെ കടത്തിവിട്ടത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *