കന്യാസ്ത്രീയുടെ സഹോദരനായ വൈദികന് വധഭീഷണി; സഹായികളെ തിരിച്ചുവിളിച്ചു

Loading...
  • 9
    Shares

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരനും വധഭീഷണി. തനിക്കെതിരായ നീക്കങ്ങളുടെ ഭാഗമായി അമൃത്സറിലെ ഇടവകയിൽ തനിക്കൊപ്പം ജോലി ചെയ്തിരുന്ന സഹായികളെ രൂപത പിൻവലിച്ചതായി വൈദികൻ പറഞ്ഞു

അമൃത്സറിയെ ഇടവകയിലെ വൈദികനാണ് കന്യാസ്ത്രീയുടെ സഹോദരൻ. ശനിയാഴ്ച ഉച്ചയോടെ അടുത്ത ഇടവകയിലെ വികാരി തന്റെ സഹായികളെ വിളിച്ചു. അദ്ദേഹത്തിന്റെ ഭീഷണി താൻ വികാരി ജനറലിനെ വിളിച്ച് അറിയിച്ചു. എന്നാൽ ആ വികാരിയുമായി നേരിട്ട് സംസാരിക്കാനാണ് നിർദേശം നൽകിയത്. ഇതേ തുടർന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും കിട്ടില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു

ആറ് മണിയോടെ നേരിട്ട് കാണാമെന്ന് പിന്നീട് അറിയിച്ചു. എന്നാൽ ഏഴ് മണിക്ക് തനിക്കൊപ്പമുള്ളവരെ വിളിക്കുകയും ഇനി മുതൽ തന്റെ ഇടവകയിൽ ജോലി ചെയ്യേണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ബിഷപ്പാണോ, അച്ചനാണോ നിങ്ങൾക്ക് വലുതെന്ന് തീരുമാനിക്കണം എന്നുപറഞ്ഞായിരുന്നു ഭീഷണി

തന്നെ ഒറ്റപ്പെടുത്തി സഭയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണിതെന്ന് വൈദികൻ ആരോപിക്കുന്നു. എന്തൊക്കെ സമ്മർദമുണ്ടായാലും സഹോദരിക്കൊപ്പം നിൽക്കുമെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *