കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

  • 6
    Shares

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഫ്രാങ്കോയുടെ അറസ്റ്റിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തത്.

വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ പത്ത് മണിയോടെ കുറുവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. 20 മിനിറ്റ് നേരമാണ് മൊഴിയെടുക്കൽ നീണ്ടുനിന്നത്.

ബിഷപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് കോട്ടയം എസ് പി ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *