സംരക്ഷിക്കേണ്ട സഭ തള്ളിപ്പറഞ്ഞു; എന്തുവന്നാലും നേരിടും ആരെയും ഭയക്കില്ലെന്നും സിസ്റ്റർ അനുപമ

  • 10
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകൾ. കടുത്ത സമ്മർദങ്ങൾക്കിടയിലും ബിഷപിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നൽകിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നു.

ഇനി എന്തു പ്രശ്‌നമുണ്ടായാലും നേരിടും ആരെയും ഭയക്കില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്തുനടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് മുന്നോട്ടുപോകുന്നത്. സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം കൈവിടരുതെന്ന് പറയുന്ന ബൈബിളിന്റെ ബലത്താണ് പിടിച്ചുനിന്നതെന്നും സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ പറഞ്ഞു. കന്യാസ്ത്രീകൾ കഴിഞ്ഞ 14 ദിവസമായി നടത്തിവന്നിരുന്ന സമരം ഇന്ന് അവസാനിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *