സമരത്തിന് ഇറങ്ങിയത് സഹോദരിയെ സംരക്ഷിക്കാൻ’;സർക്കാർ കൈവിട്ടുവെന്ന് കന്യാസ്ത്രീമാർ

  • 7
    Shares

കന്യാസ്ത്രീയെ പീഡിപിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഹൈക്കോടതിയുടെ മുന്നിൽ പ്രതിഷേധ സമരം. വിവിധ ക്രിസ്തൻ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്തു. ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ബന്ധുക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. തങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. തങ്ങളുടെ സഹോദരിയെ സംരക്ഷിക്കാനാണ് സമരത്തിന് ഇറങ്ങിയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. സർക്കാരും സഭയും പോലീസും കൈവിട്ടു. കോടതിയിലാണ് ഇനി വിശ്വാസമെന്നും കന്യാസ്ത്രീകൾ പറഞ്ഞു

അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കൾ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഫ്രാങ്കോയുടെ ലൈംഗിക അതിക്രമത്തിന് സഭയിലെ കൂടുതൽ കന്യാസ്ത്രീകൾ ഇരയായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *