ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം ഡിജിപിയും ഐജിയും അട്ടിമറിക്കുന്നുവെന്ന് കന്യാസ്ത്രീകൾ

Loading...
  • 11
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ അന്വേഷണ സംഘത്തിൽ പൂർണവിശ്വാസമുണ്ട്.

ബിഷപിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകുന്നില്ല. ഡിജിപിയുടെയും ഐജിയുടെയും നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെിതരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകൾ അറിയിച്ചു.

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിന്റെ ഭാഗമായി കോട്ടയം എസ്പിയുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ബെഹ്‌റ അറിയിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *