കന്യാസ്ത്രീകൾ കുറുവിലങ്ങാട് തന്നെ തുടരും; അനുമതി ലഭിച്ചതായി സിസ്റ്റർ അനുപമ

Loading...
  • 8
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സഭ പ്രതികാര നടപടി സ്വീകരിച്ച് സ്ഥലം മാറ്റം നൽകിയെങ്കിലും കന്യാസ്ത്രീകൾ കുറുവിലങ്ങാട് മഠത്തിൽ തന്നെ തുടരും. ഇതിനുള്ള അനുമതി ലഭിച്ചതായി സിസ്റ്റർ അനുപമ അറിയിച്ചു. ജലന്ധർ രൂപയുടെ അഡ്മിനിസ്‌ട്രേറ്റർ ഇക്കാര്യം അറിയിച്ചു. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.

നേരത്തെ ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തുവെന്ന കാരണത്താൽ അനുപമ അടക്കമുള്ള അഞ്ച് കന്യാസ്ത്രീകളെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ ഇവർ കുറുവിലങ്ങാട് തന്നെ തുടരുമെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സഭയ്ക്ക് പ്രതികാര നടപടികളിൽ നിന്ന് പിന്തിരിയേണ്ടി വരികയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *